Asianet News MalayalamAsianet News Malayalam

'തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല' മന്ത്രിസഭ പുന:സംഘടനയെ പരിഹസിച്ച് കെ.മുരളീധരന്‍

വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല.നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്
 

k muraleedharan against Pinarayi goverment reshuffle
Author
First Published Sep 16, 2023, 10:11 AM IST

തിരുവനന്തപുരം: പിണറായി മന്ത്രിസഭ പുന:സംഘടനയെ പരിഹസിച്ച് കെ.മുരളീധരന്‍ രംഗത്ത്.  എൽഡിഎഫിന്‍റെ  ആഭ്യന്തരകാര്യമാണത്..പക്ഷേ കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും.തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല.വീണ ജോര്‍ജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാക്കുമെന്ന റിപ്പോര്‍ട്ടകളും കാണുന്നുണ്ട്.വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല.നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്.അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുമെന്ന് ഗണേഷ് കുമാറിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

സോളാർ കേസിലെ ഗൂഡലോചന പിണറായിയുടെ പൊലീസ് അന്വേഷിക്കണ്ട.മറ്റ് വഴികളാണ് തേടുന്നത്.ഇതിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്.ഗണേഷിനെ ഇനി യു ഡി എഫിൽ എടുക്കില്ല.സോളാർ ഗൂഢാലോചന അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കെത്തുമെന്ന ഭയമില്ല.ദല്ലാൾ നന്ദകുമാറിന്‍റെ  ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ല.സോളാര്‍ വിവാദത്തില്‍ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു

ഗണേഷ്കുമാര്‍ മന്ത്രിയായേക്കും,ആന്‍റണി രാജു ഒഴിഞ്ഞേക്കും,നിര്‍ണായക മന്ത്രിസഭ പുന:സഘടന ചര്‍ച്ചകള്‍ അടുത്തയാഴ്ച 

മന്ത്രിസഭാ പുനസംഘടന: ഗണേഷ്കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല, നിലപാട് വ്യക്തമാക്കി ഇ പി ജയരാജന്‍

Follow Us:
Download App:
  • android
  • ios