സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തയ്യാറാവണം

കോഴിക്കോട് : സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജുഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ മുരളീധരൻ. മുമ്പ് ആരോപണം ഉയ‍ർന്നപ്പോൾ ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറായെന്നും 18 മണിക്കൂറാണ് കമ്മീഷന് മുന്നിൽ മൊഴി കൊടുത്തതെന്നും ഈ നിലാപാട് പിണറായി വിജയനും കാണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ ആരോപണം യുഡിഎഫ് തൊണ്ടതൊടാതെ വിഴുങ്ങിയിട്ടില്ല. സ്വപ്നയുടെ ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടത്തിന് കേസുകൊടുക്കാൻ തയ്യാറാവണം.

കേന്ദ്ര സ‍ർക്കാരുെം കേരള സ‍ർക്കാരും തമ്മിലുള്ള അന്തർധാര സജീവമാണ്. ഇഡിയുടെ അന്വേഷണം എന്തുമാത്രം മുന്നോട്ടുപോകുമെന്ന് സംശയമുണ്ട്. അതിനാൽ ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ കുറിച്ചുള്ള സ്വപ്നയുടെ ആരോപണത്തിലും മുരളീധരൻ പ്രതികരിച്ചു. പിള്ള ആള് ശരിയല്ലെന്നത് യാഥാ‍ർത്ഥ്യമാണെന്നാണ് മുരളീധരൻ പറഞ്ഞത്.

എന്നാൽ കണ്ണൂരിൽ പിള്ളമാരില്ലെന്ന എം വി ​ഗോവിന്ദന്റെ പ്രതികരണം ശരിവെക്കുന്നതായിരുന്നു മുരളീധരന്റെ വാക്കുകൾ. കണ്ണൂരിൽ പൊതുവെ പിള്ള എന്ന് പറഞ്ഞ് കേട്ടിട്ടില്ല. കണ്ണൂരിലെന്നല്ല, മലബാർ ഭാ​ഗങ്ങളിൽ പിള്ള എന്ന പേര് പൊതുവെ കേട്ടിട്ടില്ല. തിരുവിതാംകൂർ ഭാ​ഗത്താണ് പിള്ള എന്ന് പേരിനോട് ചേർത്ത് കേട്ടിട്ടുള്ളതെന്നും കണ്ണൂരിലേക്ക് താമസം മാറിയതാകാമെന്നും മുരളീധരൻ പറഞ്ഞു. 

Read More: 'പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും, കത്ത് കിട്ടിയില്ല'; കെപിസിസി മുന്നറിയിപ്പിൽ കെ മുരളീധരൻ