കോഴിക്കോട്: പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെ മുരളീധരൻ എം പിയുടെ പരിഹാസം. പ്രവാസികൾക്ക് തിരിച്ചെത്താൻ പിപിഇ കിറ്റ് വേണമെന്ന നിർദേശത്തെ പരാമർശിച്ചാണ് മുരളീധരന്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കിൽ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും അദ്ദേഹം പരിഹസിച്ചു. 

കേന്ദ്രമന്ത്രി വി മുരളീധരനെയും കെ മുരളീധരൻ വിമർശിച്ചു. കേരളത്തെ വിമർശിക്കൽ മാത്രമാണ് വി മുരളീധരന്റെ പണി. അവിടെ നിന്ന് അദ്ദേഹം ഇങ്ങോട്ട് തള്ളുമ്പോൾ ഇവിടെനിന്ന് മുഖ്യമന്ത്രി അങ്ങോട്ട് തള്ളുകയാണ്. അതിഥി തൊഴിലാളികൾക്കുള്ള മാന്യത പോലും പ്രവാസികൾക്ക് സർക്കാർ നൽകുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. 

Read Also: കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007 ൽ ചൈന 90 ലക്ഷം രൂപ നൽകിയെന്ന് ബിജെപി...