എല്ലാ കാര്യങ്ങളിലും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ബിജെപി കുറ്റപ്പെടുത്തുകയാണെന്ന് ശശി തരൂർ എംപി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.നെഹ്റുവിനെ എല്ലാത്തിനും ക്രൂശിക്കുന്നത് ശരിയല്ലെന്നും തരൂർ

തിരുവനന്തപുരം: എല്ലാ കാര്യത്തിലും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ബിജെപി കുറ്റപ്പെടുത്തുന്നുവെന്ന് ലോക്‌സഭാംഗം ശശി തരൂർ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവായ അദ്ദേഹം. ബിജെപി നെഹ്രുവിനെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമായി കാണുന്നില്ല. എന്നാൽ നെഹ്രുവിനെ എല്ലാ കാര്യത്തിലും ക്രൂശിക്കേണ്ട കാര്യമെന്താണ്? ചില കാര്യങ്ങളിൽ നെഹ്രുവിൻ്റെ ഇടപെടൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് പറഞ്ഞ അദ്ദേഹം 1962-ൽ ചൈനയോട് ഏറ്റ തോൽവി ഇതിന് ഉദാഹരണമാണെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred