ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം: ശബരിമല വിഷയത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. `സിബിഐയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല. ഇ ഡി നോട്ടീസ് വരെ ആവി ആയി പോകുന്ന കാലമാണ്. പൊലീസിനോട് റിപ്പോർട്ട് കോടതിക്ക് നൽകാനാണ് പറഞ്ഞിരിക്കുന്നത്. അവർ സത്യം ആണ് റിപ്പോർട്ട് ചെയുന്നതെങ്കിൽ അവർക്ക് നേരെ ഭീഷണി ഉണ്ടാകും' - കെ മുരളീധരൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന.


