കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,3 ക്ലാസുകളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

YouTube video player