കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്‍റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകണം. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാവില്ലെന്ന് വെൽഫെയർ പാർട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയെക്കുറിച്ച് മുരളീധരൻ കൂട്ടിച്ചേർത്തു.