Asianet News MalayalamAsianet News Malayalam

14 പേരും യോഗ്യർ; ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ

കൂടുതൽ ജനകീയമായ മുഖമാണ് പുനസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിർന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.

k muraleedharan welcomes new dcc list
Author
Trivandrum, First Published Aug 29, 2021, 10:23 AM IST

തിരുവനന്തപുരം: ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നാണ് മുരളീധരൻ പറയുന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിതെന്നാണ് മുരളീധരൻ അഭിപ്രായപ്പെടുന്നത്.

കൂടുതൽ ജനകീയമായ മുഖമാണ് പുനസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിർന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ലെന്നും ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.

എല്ലാവരും യോഗ്യരാണ്, പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരും ഉണ്ട്. 14 പേരും തികച്ചും യോഗ്യരാണ്. മുരളീധരൻ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios