സത്യം പുറത്ത് വരും എന്ന ഘട്ടത്തിൽ ആണ് മരണം.കുഞ്ഞനന്തന്‍റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെ സുധാകരൻ
കൊച്ചി: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കുഞ്ഞനന്തന്‍റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആവശ്യപ്പെട്ടു. സത്യം പുറത്ത് വരും എന്ന ഘട്ടത്തിൽ ആയിരുന്നു മരണം.എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തൻ പറഞ്ഞതായി കേട്ടിരുന്നു.മരണത്തിൽ ദുരൂഹത ഉണ്ടെന്നതിനാൽ സർക്കാർ അന്വേഷണം നടത്തണം. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു. ഗൗരവമായ അന്വേഷണം വേണ്ടതുണ്ട്. സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ടി പി കേസിന് പിന്നിൽ ഉന്നതർ പങ്കെടുത്ത ഗൂഢാലോചന ഉണ്ട്. കുഞ്ഞനന്തന്‍റെ മരണം ദുരൂഹമാണ്. അതുകൊണ്ട് ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ എം ഷാജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാർട്ടി കൊലക്കേസുകളിൽ പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണം കുഞ്ഞനന്തന്‍റെ മകൾ ഷബ്ന തളളിയിരുന്നു
