Asianet News MalayalamAsianet News Malayalam

'പിണറായിക്ക് കൊലയാളി മനസ്, നിലയ്ക്ക് നിര്‍ത്താൻ സിപിഎമ്മിൽ ആളില്ല; പൊലീസ് അതിക്രമത്തിൽ കോൺഗ്രസ് കോടതിയിലേക്ക്'

പി ശശി ആക്ടിങ് ഡിജിപിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോയെന്നും സുധാകരൻ പരിഹസിച്ചു. 

K Sudhakaran KPCC president slam pinarayi vijayan on nava kerala sadas police atrocity apn
Author
First Published Dec 24, 2023, 2:36 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന് കൊലയാളി മനസാണെന്നും ക്രൂരതയുടെ പര്യായമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. നവകേരള സദസിലെ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോകുമെന്നും കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. 

'പിണറായി വിജയനെ നിലയ്ക്ക് നിര്‍ത്താൻ സിപിഎമ്മിൽ ആളില്ലെന്ന സ്ഥിതിയാണ്. ജനാധിപത്യപരമായി സമരം നടത്താൻ കഴിയുന്നില്ല. കേരളത്തിൽ കരിങ്കൊടി കാണിക്കാൻ പോലും  പറ്റുന്നില്ല. വാർത്തസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പുച്ഛിക്കുന്നു. കെ എസ് യു- യുത്ത് കോൺഗ്രസ്‌ കുട്ടികളെ അടിക്കുകയും അവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു. ഇവിടെ നിയമ വാഴ്ചയുണ്ടോ ? കോടതി പറഞ്ഞ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മ‍ര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ് എടുക്കാൻ തയ്യാറായത്. കുറ്റം ചെയ്ത പിണറായിക്കെതിരെ കേസ് ഇല്ല, ഒന്നും ചെയ്യാത്ത എനിക്കെതിരെ കേസെന്ന സ്ഥിതിയാണ് കേരളത്തിൽ. 

കോൺഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് നടപടി കാടത്തം, ജനാധിപത്യവിരുദ്ധം: പികെ കുഞ്ഞാലിക്കുട്ടി

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകും. കോൺഗ്രസ് സ‍‍ര്‍ക്കാരിനെതിരെ സമരം വ്യാപിക്കും. ഈ മാസം 27 ന് ബ്ലോക്ക് തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. നവ കേരള സദസിലെ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ കോടതിയിൽ പോകും. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം പിണറായി കണ്ട് പഠിക്കണം. ഡിജിപി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ് ഇപ്പോൾ ആ കസേരയിലുളളത്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിങ് ഡിജിപിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സിപിഎം ഗുണ്ടകളെ നവ കേരള സദസിന് അകമ്പടി കൊണ്ട് പോയെന്നും സുധാകരൻ പരിഹസിച്ചു. 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios