Asianet News MalayalamAsianet News Malayalam

'ഇനി ചാർട്ടേഡ് വിമാനത്തിലാകുമോ യാത്ര'? ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരൻ

വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല, ഗൂഢാലോചനയിൽ ശബരീനാഥന് പങ്കുണ്ടെന്ന ആരോപണം തള്ളി കെ.സുധാകരൻ

K Sudhakaran trolls E P Jayarajan
Author
Delhi, First Published Jul 18, 2022, 3:31 PM IST

ദില്ലി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ   ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് കെ.സുധാകരൻ. ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ഇപിക്കെതിരായ ഇൻഡിഗോ നടപടി ആദ്യപടിയാണെന്നും കെ.സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല. മുൻ എംഎൽഎ ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന വാദം തള്ളുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

ഇൻഡിഡോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. ഇനി ചാർട്ടേണ്ട് വിമാനത്തിലാകും യാത്ര എന്നായിരുന്നു പരിഹാസം. വിമാനത്തിൽ മാത്രം  യാത്ര ചെയ്തുള്ള പാരമ്പര്യം ഒന്നും ജയരാജനില്ലെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. 

'നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല'; നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്ന് ഇ പി

വിമാനത്തിലെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിയെ വിമർശിച്ച് നേരത്തെ ഇ.പി.ജയരാജൻ രംഗത്തെത്തിയിരുന്നു. ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനികൾ വേറെയും ഉണ്ട്.  നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. 

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാൻ പൊലീസ്, ഹാജരാകാൻ നോട്ടീസ് നൽകി

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.

അന്വേഷണവുമായി സഹകരിക്കും,വാട്സ് ആപ് ചാറ്റ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കെ.എസ്.ശബരിനാഥൻ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ (protest in flight)അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥൻ(ks sabarinathan). പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ.എസ്.ശബരിനാഥൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios