വളരെ ആശങ്കയോടെയാണ് കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നത്. രോഗഭീതിയുള്ളതിനാൽ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ കുട്ടികൾക്ക് സാധിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: കൊറോണ രോഗ ഭീതി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വളരെ ആശങ്കയോടെയാണ് കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നത്. രോഗഭീതിയുള്ളതിനാൽ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ കുട്ടികൾക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് ക്രൂരതയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർവകലാശാലാ പരീക്ഷകളെഴുതുന്ന കുട്ടികളാണ് കൂടുതൽ ദുരിതത്തിലാകുന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷക്കാലത്ത് താമസിക്കാൻ സ്ഥലം കിട്ടുന്നില്ല. ഹോസ്റ്റലുകൾ അടച്ചു. കൊറോണ ഭീതിയിൽ വിദ്യാർത്ഥികൾക്ക് ആരും താമസിക്കാൻ ഇടം നൽകുന്നില്ല. ഈ സാഹചര്യത്തിൽ പരീക്ഷകൾ കൂടി മാറ്റി വെക്കുന്നതാണ് നല്ലത്. അടിയന്തിരമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഇടപെടണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.