തൃശ്ശൂർ: താത്കാലിക ജീവനക്കാരെ ജോലികളിൽ സ്ഥിരപ്പെടുത്താൻ പിണറായി സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ പി എസ് സിയെ നോക്കുകുത്തിയാക്കുന്നു. ഇത് അപകടകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: റാങ്ക് ലിസ്റ്റ് ശീർഷാസനത്തിൽ', എംബി രാജേഷിന്‍റെ ഭാര്യയുടെ കാലടിയിലെ നിയമനം വിവാദത്തിൽ..

തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണ്. സി പി എമ്മിൻ്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളിൽ സ്ഥിരപ്പെടുത്തുന്നു. പി എസ് സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ ആയി. കാലടി സർവ്വകലാശാലയിൽ നടന്നത് ചട്ടലംലനമാണ്. നേതാക്കളുടെ ഭാര്യമാർക്ക് മാത്രം മതിയോ ജോലി. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തിൽ ഇത് ബാധകമല്ല. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ. വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

Read Also: 'എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്', വിസിക്ക് കത്ത് നൽകി ഇന്റർവ്യൂ ബോർഡിലെ വിദഗ്ധർ...