ഫെയ്സ് ബുക്കിലൂടെ എന്തെങ്കിലും പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പിസി ഇപ്പോൾ വന്നല്ലേയുള്ളൂ, നടപടി വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണ്
തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍.പി സി ക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും.പി സി ജോര്‍ജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
