നിയമസഭയിൽ സ്വർണ്ണക്കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി.ഇത്രയും വലിയ ആരോപണം  ഉന്നയിച്ചിട്ടും സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി  എന്താണ് മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന് ഷാജ് കിരൺ  ആരോപണം ഉന്നയിച്ചിട്ട് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്? 

തിരുവനന്തപുരം; നിയമസഭയിൽ സ്വർണ്ണക്കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസിൽ ആരോപണവിധേയനായിട്ടും, നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നത് തന്നെയാണ് നല്ലത്.

ദിവസവും നാമം ജപിക്കുന്നത് പോലെ സംഘപരിവാർ, സംഘപരിവാർ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജൻ കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്ആർഡിഎസുമായി ബന്ധമില്ല. മുൻ എസ്എഫ്ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? ഷാജ് കിരൺ മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മറയ്ക്കാൻ പലതുമുള്ളതു കൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എംഎൽഎയുടെ നിലപാട് വർഗീയത ആളികത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വിദേശത്ത് നിന്നും ഖുറാൻ കടത്തലും റംസാന് ഈന്തപ്പഴമെത്തിക്കലുമാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

രാഹുൽഗാന്ധിയും യെച്ചൂരിയും ദില്ലിയിൽ ആശയപരമായ യോജിപ്പിലെത്തിയപ്പോൾ നിയമസഭയിൽ ആമാശയപരമായ വിയോജിപ്പു കാരണമാണ് സതീശനും പിണറായി വിജയനും തല്ല് കൂടുന്നത്. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഒരു ആത്മാർത്ഥയുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസ് 'സർക്കാർ താഴെ പോകുമെന്ന് വെറുതെ കരുതേണ്ട' അസ്ഥിവാരമില്ലാത്ത ചീട്ടുകൊട്ടാരം വീണ്ടും തകരും'

 സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.'സോളാര്‍ കേസും സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങിനെ?സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ് കേസ് cbi അന്വേഷണത്തിന് വിട്ടത് .പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു.അനാവശ്യമായ പഴി സംസ്ഥാന സർക്കാർകേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്.അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല'

സ്വപ്നയ്ക്ക് പിന്തുണ നൽകുന്നത് ഒരു സംഘടന,അതിനു സംഘ പരിവാർ ബന്ധം.

" ജോലി സംഘ പരിവാർ വഴി., കാർ, താമസം, സുരക്ഷാ, ശമ്പളം, എല്ലാം. അവരുടെ വക,വക്കീൽ അവരുടെ വക.ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാട്.Pm നു കത്ത് എഴുതാൻ ലെറ്റർ പാഡ് അവരുടെ വക. സ്വപ്നയുടെ വാക്കുകൾ പ്രതിപക്ഷത്തിന്‌ വേദവാക്യം.സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന് സംശയം.പൊതുരംഗം കാലുഷിതമാക്കാൻ ഉള്ള നീക്കം എന്നു തെളിവ് കിട്ടി..അതിനാൽ ഗൂഢാലോചന കേസെടുത്തു'

'മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? അതിന് വേറെ ആളെ നോക്കണം'; മാത്യൂ കുഴൽനാടനോട് പിണറായി