കോഴിക്കോട്: സംസ്ഥാനത്ത് ലൈഫ് മിഷൻ ഇടപാടിൽ ഗുരുതര അഴിമതിയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം കിട്ടിയാലും മുഖ്യമന്ത്രി അധികം ചിരിക്കേണ്ട. ഒരു കോടതിയിൽ നിന്ന് രക്ഷപ്പെടുത്തിയാലും മേൽക്കോടതികൾക്ക് കാര്യം ബോധ്യപ്പെടും. അഴിമതി പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയും. അവർക്ക് സത്യം തെളിയിക്കാനാവും. ലാവ്ലിൻ കേസിൽ നിയമവാഴ്‌ചയെ അട്ടിമറിച്ചത് പോലെ ലൈഫ് മിഷൻ കേസ് ഒതുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.