ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി ആരോപിച്ചു. കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

കെഎസ്എഫ്ഇയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്; ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി, പിന്നാലെ രാഷ്ട്രീയ വിവാദം

പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സർക്കാർ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തിൽ നിന്നും മനസിലാകുന്നത്. ധനമന്ത്രിയുടെ പരസ്യ വിമർശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

ചിട്ടി ക്രമക്കേട്; 35 കെഎസ്എഫ്ഇ ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി, വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും

തദ്ദേശ തെരഞ്ഞെടുപ്പിൽ ആര് തമ്മിലാണ് മത്സരം നടക്കുന്നത് എന്ന് ഹരിപ്പാട്ടെ വോട്ട് എണ്ണുമ്പോൾ പ്രതിപക്ഷ നേതാവിന് മനസിലാകുമെന്നും മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയ്ക്ക് സുരേന്ദ്രൻ മറുപടി നൽകി. 

'കെഎസ്എഫ്ഇ റെയ്ഡ് വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി നൽകണം': ചെന്നിത്തല