ഇരു മുന്നണികളും  ചേർന്ന് നിയമസഭയിൽ പാസാക്കിയ പ്രമേയം തെറ്റായി പോയെന്ന് വ്യക്തമാക്കണം

പാലക്കാട്: മുനമ്പം വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ഇരു മുന്നണികളും ചേർന്ന് നിയമസഭയിൽ പാസാക്കിയ പ്രമേയം തെറ്റായി പോയെന്ന് വ്യക്തമാക്കണം.അതിനുള്ള ശ്രമങ്ങൾ നടത്താൻ ഇരു മുന്നണികളും തയ്യാറാവണംപാണക്കാട് തങ്ങൾ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.മുനമ്പം ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് വഖഫ് ബോർഡ് ഉന്നയിച്ചിട്ടുള്ള അവകാശവാദം പിൻവലിക്കണംബിജെപി ഈ ആവശ്യം ഉന്നയിച്ചം് ശക്തമായ പ്രതിഷേധം നടത്തും.മുനമ്പത്ത് മാത്രമല്ല പാലക്കാടും ആശങ്കയുണ്ട്.നൂറണി, കൽപ്പാത്തി നിവാസികൾ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

'ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടിട്ടില്ല', സര്‍വകക്ഷി യോഗം വേണമെന്നും സതീശൻ

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി