പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ പരാമർശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പരാമർശം സ്പീക്കർ തടയാത്തത് പ്രതിഷേധാർഹമാണ്. വ്യക്തിഹത്യ തടയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ല. പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

രാജ്യത്തിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിജിക്കെതിരെ എ. എൻ. ഷംസീർ ഇന്ന് നിയമസഭയിൽ നടത്തിയ നിന്ദ്യവും നീചവുമായ പരാമർശം സ്പീക്കർ തടയാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്രയും മോശമായ ഒരു വ്യക്തിഹത്യ തടയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നതും ഗൗരവതരമാണ്. ഈ പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. അടിയന്തിരമായി ഈ പ്രസ്താവന സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബഹു. നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്നു.