കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ചു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ്  സുരേന്ദ്രൻ ദില്ലിയിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.

കേരള രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാർ എന്നിവർ്ക്ക് കൊവിഡ് വന്നിരുന്നു. മന്ത്രി എകെ ബാലന് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഡികെ മുരളി എംഎൽഎയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.