കൊച്ചി: ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുൻ എംഎൽഎയുടെ കാറിൽ. മന്ത്രി ഇന്ന് നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുകയായിരുന്നു എന്ന്‌ എ എം യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുലര്‍ച്ചെ 1.30 നാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. ഇന്ന് പുലർച്ചെ കളമശ്ശേരി റസ്റ്റ്‌ ഹൗസിൽ വാഹനമെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്‍ഐഎ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു എന്നും എ എം യൂസഫ് പറഞ്ഞു.

പുലര്‍ച്ചെ ആറുമണിയോടെയാണ് എം യൂസഫിന്‍റെ കാറില്‍ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ, ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് അരൂരിലെ വ്യവസായിയുടെ വാഹനത്തില്‍ ഇഡിക്ക് മുന്നില്‍ എത്തിയത് വാദമായിരുന്നു.

Also Read: മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍; ഹാജരായത് സ്വകാര്യ കാറില്‍