അടിപിടി, കൊലപാതക ശ്രമം, കാപ്പ നിയമം ലംഘിക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടയായ കാർത്തികപ്പള്ളി പത്തിയൂർ സ്വദേശി കിണ്ണ എന്ന് വിളിക്കുന്ന അഖിൽ കൃഷ്ണയെ (33) ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കരീലക്കുളങ്ങര, കായംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലെ പത്തോളം കേസുകളിലെ പ്രതിയായ അഖിൽ കൃഷ്ണ അടിപിടി, കൊലപാതക ശ്രമം, കാപ്പ നിയമം ലംഘിക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളുമായി ചേർന്നാണ് ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം.
