കലാരാജുവിൻ്റെ മക്കളുടെ പരാതിയിൽ രതീഷ് ഉൾപ്പെടെയുളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്. 

എറണാകുളം: കൂത്താട്ടുകുളത്തെ ഇടത് കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയില്ലെന്ന് ന്യായീകരിച്ച് സിപിഎം നേതൃത്വം. പാർട്ടി തീരുമാനപ്രകാരം അവരുൾപ്പെടെയുളള 13 കൗൺസില‍ർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ
ഇരിക്കുകയായിരുന്നു. നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.വി. രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലാ രാജു ഉന്നയിക്കുന്ന സഹകരണ ബാങ്കുമായുളള പ്രശ്നം എന്താണെന്ന് അറിയില്ലെന്നും പി.വി. രതീഷ് പറഞ്ഞു. കലാരാജുവിൻ്റെ മക്കളുടെ പരാതിയിൽ രതീഷ് ഉൾപ്പെടെയുളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates