Asianet News MalayalamAsianet News Malayalam

കലാഭവന്‍ മണിയുടേത് കൊലപാതകമല്ല; മരണകാരണമായത് മദ്യമെന്ന് സിബിഐ റിപ്പോര്‍ട്ട്

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. 

kalabhavan mani death is not murder says cbi
Author
Thiruvananthapuram, First Published Dec 30, 2019, 6:21 PM IST

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മരണകാരണം കരള്‍രോഗമാണെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ച്ചയായ മദ്യപാനമാണ് കലാഭവന്‍ മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍രോഗമുള്ളതിനാല്‍ മദ്യത്തിന്‍റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയത്. 

എറണാകുളം സിബിഐ കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സിബിഐ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കലാഭവൻ മണിയുടെ പാടിയിലെ പാർട്ടിയിൽ പങ്കെടുത്തവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.  പരിശോധനാ റിപ്പോർട്ടിൽ ദുരൂഹതയില്ലെന്നും സിബിഐ പറഞ്ഞു. 
 


 

Follow Us:
Download App:
  • android
  • ios