കളമശ്ശേരി സ്ഫോടനം; മരണം നാലായി, പ്രതിയുടെ കസ്റ്റഡി ഹർജി ഇന്ന് പരിഗണിക്കും
10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്. ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികൾ നൽകിയത്.
കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരാഴ്ച, 10 പേര്‍ ഇപ്പോഴും ഐസിയുവില്‍, രണ്ട് പേരുടെ നില ഗുരുതരം
95 ശതമാനം പൊള്ളലേറ്റ ലിബ്ന സ്ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്കാരം നടത്താൻ തീരുമാനിച്ചത്.
https://www.youtube.com/watch?v=m7fCdLaog-A
https://www.youtube.com/watch?v=Ko18SgceYX8