ഏറ്റവും വലിയ വിലക്കിഴിവ്  കൊണ്ട് മലയാളിയെ വിസ്മയിപ്പിക്കുന്ന ഗ്രാന്റ് ക്ലിയറൻസ്  സെയിലിന് കല്യാൺ സിൽക്സിന്റെ  കൊച്ചി, തൃശ്ശൂർ,  കോട്ടയം, കണ്ണൂർ ഷോറൂമുകളിൽ  തുടക്കമായി

കൊച്ചി: ഏറ്റവും വലിയ വിലക്കിഴിവ് കൊണ്ട് മലയാളിയെ വിസ്മയിപ്പിക്കുന്ന ഗ്രാന്റ് ക്ലിയറൻസ് സെയിലിന് കല്യാൺ സിൽക്സിന്റെ കൊച്ചി, തൃശ്ശൂർ, കോട്ടയം, കണ്ണൂർ ഷോറൂമുകളിൽ തുടക്കമായി. ഒക്ടോബർ 20-നാണ് പ്രത്യേക വിൽപ്പന ആരംഭിച്ചത്. കോഴിക്കോട് ഷോറൂമിൽ ഒക്ടോബ൪ 21-നും, തിരുവനന്തപുരം ഷോറൂമിൽ ഒക്ടോബ൪ 25-നും ആയിരിക്കും ക്ലിയറൻസ് സെയിൽ ആരംഭിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിലായി മാറിയ കല്യാൺ സിൽക്സ് ഗ്രാന്റ് ക്ലിയറൻസ് സെയിലിലൂടെ 10 മുതൽ 70% വരെ വിലക്കുറവിലാണ് തുണിത്തരങ്ങൾ വിറ്റഴിക്കപ്പെടുന്നത്.

പുതിയ സീസണിലേക്കുള്ള കളക്ഷനുകൾ സ്റ്റോക്ക് ചെയ്യുവാൻ ഷോറൂമുകളും ഗോഡൗണുകളും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വലിയ വിലക്കുറവിൽ വസ്ത്രശ്രേണികൾ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സാരി, മെ൯സ് വെയ൪, ലേഡീസ് വെയ൪, കിഡ്സ് വെയ൪, ടീ൯ വെയ൪ എന്നിവയിലെ വലിയ സെലക്ഷനുകൾ ഈ സെയിലിലൂടെ മലയാളിക്ക് സ്വന്തമാക്കാം. റെഡിമെയ്ഡ് ചുരിദാ൪, റെഡി-ടു-സ്റ്റിച്ച് ചുരിദാ൪, കോട്ടൺ സാരി, ഫാ൯സി സാരി, എത്ത്നിക് സാരി, പാ൪ട്ടി വെയ൪ എന്നിവയിലെ ശ്രേണികളും ഈ സെയിലിലൂടെ ലഭ്യമാകും. ഇതുകൂടാതെ കാഞ്ചീപുരം സാരികളുടെ ശേഖരവും അവിശ്വസനീയമായ കുറഞ്ഞ വിലയിൽ കല്യാൺ സിൽക്സ് ഗ്രാന്റ് ക്ലിയറ൯സ് സെയിലിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. ഇവ എളുപ്പം തിരഞ്ഞെടുക്കുവാനായ് ഓരോ ഷോറൂമിലും കാഞ്ചീപുരം സാരികൾക്കായി പ്രത്യേകം വിഭാഗം തന്നെ ഏ൪പ്പെടുത്തിയിട്ടുണ്ട്. 

നെയ്ത്ത് ശാലകളും, പ്രൊഡക്ഷ൯ യൂണിറ്റുകളും, ഡിസൈ൯ സെന്ററുകളും ഇതിനെല്ലാമുപരി ഇന്ത്യയിലെ ഏറ്റവും വലിയ ഹോൾസെയിൽ വസ്ത്രവ്യാപാര സമുച്ചയവും സ്വന്തമായുള്ള കല്യാൺ സിൽക്സ് വർഷം മുഴുവൻ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിലാണ് വസ്ത്രശ്രേണികൾ വിറ്റഴിക്കുന്നത്. ഇതിന് പുറമെയാണ് വ൪ഷാ വ൪ഷം ഗ്രാന്റ് ക്ലിയറൻസ് സെയിലിലൂടെ അവിശ്വസനീയ ഡിസ്കൗണ്ടിൽ വസ്ത്രശ്രേണികൾ സ്വന്തമാക്കുവാൻ മലയാളികൾക്ക് കല്യാൺ സിൽക്സ് അവസരമൊരുക്കുന്നത്. 

 'വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള വസ്ത്രശ്രേണികൾ സ്വന്തമാക്കാനുള്ള അവസരമാണ് വ൪ഷം തോറും സംഘടിപ്പിക്കുന്ന ഗ്രാന്റ് ക്ലിയറൻസ് സെയിലിലൂടെ കല്യാൺ സിൽക്സ് ഒരുക്കുന്നതെന്ന് കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ പട്ടാഭിരാമ൯ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഈ ക്ലിയറൻസ് സെയിലിന്റെ ജനപ്രീതി വ൪ഷാവ൪ഷം വ൪ദ്ധിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.