Asianet News MalayalamAsianet News Malayalam

കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷയുമായി കമറുദ്ദീൻ, ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. 

Kamarudheen to get bail in remaining cases
Author
Kasaragod, First Published Feb 10, 2021, 11:35 AM IST

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിൽ എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഈ ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ തുടരുന്ന കമറുദ്ദീൻ 130 ലധികം കേസുകളിലാണ്  ഇതിനകം ജാമ്യം നേടിയത്. ചന്തേര, കാസർകോട് , പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ കമറുദ്ദീന് ജാമ്യം അനുവദിച്ചത്.

Follow Us:
Download App:
  • android
  • ios