Asianet News MalayalamAsianet News Malayalam

Shot Dead : വയനാട് കമ്പളക്കാട് വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവം;പ്രതികളെ പിടികൂടി

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം ആണ് കേസ് അന്വേഷിട്ടത് . ജയൻ വെടിയേറ്റ് മരിച്ചപ്പോൾ  ഗുരുതരമായി പരിക്കേറ്റ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു

kambalakkad murder; two arrested
Author
Wayanad, First Published Dec 3, 2021, 8:40 AM IST

വയനാട് : കമ്പളക്കാട് വയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച (shot dead)സംഭവത്തിൽ പ്രതികളെ പിടികൂടി. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്(custody). കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ് പ്രതികൾ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം ആണ് കേസ് അന്വേഷിട്ടത് . ജയൻ വെടിയേറ്റ് മരിച്ചപ്പോൾ  ഗുരുതരമായി പരിക്കേറ്റ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മരിച്ച ജയന്‍റെ മൃതദേഹത്തിൽ നിന്നും വെടിയേറ്റ് പരിക്കേറ്റ ഷരുണിന്‍റെ ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ വീതം കണ്ടെടുത്തിരുന്നു. 

കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വണ്ടിയാമ്പറ്റയിലെ നെൽപാടത്ത് രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ഇവരുടെ ഉടമസ്ഥതയിലുള്ള നെൽപാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ജയനടക്കമുള്ള നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും വെടിവയ്പ്പ് നടന്ന നെൽപാടത്തിന് സമീപത്തെ നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു

Follow Us:
Download App:
  • android
  • ios