കൊച്ചി: കനകമല ഭീകരവാദക്കേസില്‍ എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ പതിനാറാം പ്രതിയാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.

കനകമല കേസ്; മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ഇയാളുടെ അറസ്റ്റോടെ ഗൂഢാലോചനയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. 2016 ഒക്ടോബര്‍ 2 ന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രധാന കേസ്. ഇതിന്റെ ഗൂഢാലോചന നടന്ന ടെലഗ്രാം ഗ്രൂപ്പിലെ അംഗമായ മുഹമ്മദ് പോളക്കാനിയെ വെള്ളിയാഴ്ചയാണ് എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്.