കണ്ണൂര്‍: പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ട്. എൽദോയെ കണ്ടെ തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പറ‍ഞ്ഞു. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു