Asianet News MalayalamAsianet News Malayalam

'പോസ്റ്റ് ഓഫീസ് ഉള്ളപ്പോൾ ആർക്കും കത്തയക്കാം, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്'; കാനം രാജേന്ദ്രൻ

ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ​

Kanam Rajendran response on governors letter to CM
Author
First Published Oct 26, 2022, 2:31 PM IST

തിരുവനന്തപുരം: കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം എന്ന് കാനം രാജേന്ദ്രൻ. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. ''ഗവർണർക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ​ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ​ഗവർണറോട് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാൽ ആരെങ്കിലും ഉടനെ പിരിച്ചു വിടാൻ പോകുന്നോ? ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ​ഗവർണർ ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്.'' കാനം രാജേന്ദ്രൻ പ്രതികരിച്ചു.

​ഗവർണർക്ക് അധികാരമില്ല. ഗവർണർ ഉപയോ​ഗിക്കുന്നത് ഇല്ലാത്ത അധികാരമാണെന്ന് വി ടി ബൽറാം പറഞ്ഞു. ധനമന്ത്രി കെ എൻ ബാല​ഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ​ഗവർണർ പറയുന്നത്. മന്ത്രിയുടെ പ്രസം​ഗം രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണ്. എന്നാൽ മന്ത്രിയുടെ പ്രസം​ഗം ​ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 

'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി, സത്യപ്രതിജ്ഞ ലംഘനം നടത്തി, പുറത്താക്കണം'; ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഇത് സർക്കാരും ​ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാൻ ഒത്തുകളിയെന്ന് വി ഡി സതീശൻ

Follow Us:
Download App:
  • android
  • ios