Asianet News MalayalamAsianet News Malayalam

'ഇത് സർക്കാരും ​ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാൻ ഒത്തുകളിയെന്ന് വി ഡി സതീശൻ

 ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. 

opposition leader response on governor sent letter to CM
Author
First Published Oct 26, 2022, 1:53 PM IST

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ''ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗം തകർന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കം.'' വി ഡി സതീശന്‍ പറഞ്ഞു

ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ഗവർണർക്ക് എതിരായ ബാലഗോപാലിന്‍റെ  പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണറുടെ അടുത്ത മിന്നൽ നീക്കം. പ്രസംഗം ഗവർണറെ  അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

  

Follow Us:
Download App:
  • android
  • ios