സുപ്രീം കോടതി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്
ദില്ലി: കണ്ണൂർ സർവകലാശാല വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി വീണ്ടും മാറ്റി. കേസ് ജൂലൈ 11 ലേക്കാണ് ഇന്ന് മാറ്റിയത്. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
Read More: കണ്ണൂർ വി സി പുനർ നിയമനം: ചട്ടപ്രകാരമെന്ന് സർക്കാർ, അല്ലെന്ന് ഗവർണർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കണ്ണൂർ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരുടെ പ്രധാന വാദം. ഈ സാഹചര്യത്തിൽ പുനർ നിയമനവും നിലനിൽക്കില്ലെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന വിഷയം. എന്നാൽ യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനര്‍നിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
Read More: 'പുനർ നിയമനം നൽകിയത് ചട്ടങ്ങൾ പാലിച്ച്, പ്രായപരിധി ബാധകമല്ല'; കണ്ണൂർ വിസിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ
