തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണം സെപ്റ്റംബര്‍ 11, 12 തീയതികളില്‍ വൈകിട്ട് ഏഴിന് നടക്കും. 11ന് പരിസ്ഥിതി ആഘാത പഠനത്തെക്കുറിച്ച് ജയറാം രമേശും 12ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കപില്‍ സിബലും പ്രഭാഷണം നടത്തും. പ്രഭാഷണങ്ങള്‍ ഡിസി ബുക്‌സിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലൈവായി കാണാവുന്നതാണ്. 

46-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ബെന്യാമിൻ എഴുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍ വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രകാശിപിച്ചു. മലയാളികളുടെ മദര്‍ തരേസമാരെ കുറിച്ചുള്ള നോവലാണ് നിശബ്ദസഞ്ചാരങ്ങളെന്ന് കെകെ ശൈലജ പറഞ്ഞു. ലൈവില്‍ ബെന്യാമിന്‍, രവി ഡി സി എന്നിവരും പങ്കെടുത്തു.