Asianet News MalayalamAsianet News Malayalam

ഒരു ഡോസ് വാക്സീൻ എടുത്തവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല, നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി കർണാടക

ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവിൽ പറയുന്നത്. 

karnataka covid restrictions guidelines changes
Author
Bengaluru, First Published Jul 2, 2021, 11:10 AM IST

ബംഗ്ലൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവിൽ പറയുന്നത്. 

വിമാനത്തിലും, റെയില്‍- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നുമായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവ്. ഇതിലാണ് ഇളവ് വരുത്തിയത്. 

കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക്, ചാമരാജ്നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios