കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ച കോടതി ബിനീഷിന്‍റെ അച്ഛനെ കാണാന്‍ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നു

ബെഗളുരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേൾക്കും. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ച കോടതി ബിനീഷിന്‍റെ അച്ഛനെ കാണാന്‍ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നു. ഇതില്‍ ഇഡിയുടെ വാദമാണ് ഇന്ന് നടക്കുക.

കാന്‍സർ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. കോടതി ആദ്യ കേസായാണ് ഇത് പരിഗണിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona