മൈസൂരു സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ്‌ കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്

ബെംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മൈസൂരു സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ്‌ കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. റെയ്ഡിന് വിധേയരായ ആളുകളെല്ലാം അഴിമതിക്കേസുകളിൽ കുറ്റാരോപിതരാണ്.

YouTube video player