കർണ്ണാടക സ്വദേശികളിൽ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നൽകാത്തതിൽ കർണ്ണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ.  

തിരുവനന്തപുരം : കാരക്കോണം മെഡിക്കൽ കോളേജിൽ കർണ്ണാടക പൊലീസിന്റെ റെയ്ഡ്. കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. കർണ്ണാടക സ്വദേശികളിൽ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നൽകാത്തതിൽ കർണ്ണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ കാശ് തട്ടിയത്. പ്രതിക്ക് കഴിഞ്ഞ ദിവസം കർണ്ണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകാത്തതിനാൽ കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡുമായി പൊലീസ് എത്തിയത്.

YouTube video player