Asianet News MalayalamAsianet News Malayalam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്‍റെ വാദം. കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. 

karuvannur bank fraud case kiran bail plea will be considered later
Author
Thrissur, First Published Aug 13, 2021, 2:16 PM IST

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശ്ശൂർ സെഷൻസ് കോടതി നീട്ടി. ഹർജി എന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിക്കും.  

ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്‍റെ വാദം. ബാങ്കിലെ കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ നിലവിൽ ഒളിവിലാണ്. കിരണിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കിരൺ നിലവിൽ ആന്ധ്രയിലാണുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ നിഗമനം. കേസിൽ ഇത് വരെ പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios