Asianet News MalayalamAsianet News Malayalam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: 25 പ്രതികളിൽ നിന്ന് 126 കോടി രൂപ ഈടാക്കും, നടപടി തുടങ്ങി

പട്ടികയിലുള്ള 2 പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം

karuvannur coop bank fund fraud 25 accused has to give 126 crore kgn
Author
First Published Jun 4, 2023, 10:15 AM IST

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25  പ്രതികളിൽ നിന്ന് 125.84 കോടി ഈടാക്കാൻ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. 


 

Follow Us:
Download App:
  • android
  • ios