പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. 

തിരുവനന്തപുരം: കേരള ഭരണ സര്‍വീസി(കെ.എ.എസ്) ലേയ്ക്കുള്ള പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസര്‍( ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള പിഎസ് സിയുടെ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് വഴിയാണ് അപേക്ഷിക്കേണ്ടത്. 2019 ഡിസംബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാലാം തിയതി ബുധനാഴ്ച രാത്രി 12. വരെയാണ് അപേക്ഷനല്‍കാനുള്ള സമയം. 

പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയില്‍ നടക്കും. മുഖ്യ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും സമയം പിന്നീട് അറിയിക്കും. അപേക്ഷ ഫീസ് ഇല്ല. വിഞ്ജാപനത്തിനൊപ്പം പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 

നേരിട്ടുള്ള നിയമനത്തിന് 32 വയസും. പൊതുവിഭാഗത്തില്‍ നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസും, ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. 

റാങ്ക് പട്ടികയുടെ കാലാവധി ഒരു വര്‍ഷമാണ്. പ്രാഥമിക പരീക്ഷ 200 മാര്‍ക്കിന് ഒഎംആര്‍ രീതിയിലാണ്. 50 മാര്‍ക്കിന് ഭാഷാ വിഭാഗം രണ്ടാം ഭാഗത്തില്‍ നടക്കും. മലയാളത്തിന് 30 മാര്‍ക്കും. ഇംഗ്ലീഷിന് 20 മാര്‍ക്കും. 

മുഖ്യ പരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാര്‍ക്കിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.