കാസ‌ർകോട്: പടന്ന എടച്ചാക്കൈയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെപിസിസി നിർവാഹക സമിതിയംഗം പി കെ ഫൈസലിന്റെ വീട്ടിന് നേരേയാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. അർധരാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു, ചുമരിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.

പഞ്ചായത്തിലെ വാർഡുകളിൽ പ്രമുഖ നേതാക്കൾ തോറ്റതിൽ അമർഷം പൂണ്ട സിപിഎം പ്രവർത്തകർ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് പി കെ ഫൈസൽ ആരോപിക്കുന്നത്. എന്നാൽ ഒരു ആക്രമണവും  നടത്തിയിട്ടില്ലെന്നും ഫൈസലിനെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സിപിഎം പ്രതികരിണം. സംഭവത്തിൽ ചന്തേര പോലീസ് ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല