Asianet News MalayalamAsianet News Malayalam

പ്രവാസി യുവാവിന്റെ കൊലപാതകം: കസ്റ്റഡിയിൽ കൂടുതൽ പേർ, അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം

കുമ്പള ,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

kasaragod expatriate murder case will enquire a special team
Author
Kerala, First Published Jun 28, 2022, 7:09 AM IST

കാസർകോട് : കാസർകോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം അന്വേഷിക്കാൻ  പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, ക്രൈം റക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 14 പേരാണുള്ളത്.

കുമ്പള ,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കമുള്ളവർ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികളെന്ന് സംശയിക്കുന്ന പൈവളിഗ സ്വദേശികളായ പത്തംഗ സംഘത്തിലെ ചിലർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നാണ് സൂചന. അതിനാൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം. ഈ സംഘവും സിദ്ദിഖും തമ്മിലുണ്ടായിരുന്ന മുൻകാല സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. 

പ്രവാസിയുടെ കൊലപാതകം: അബൂബക്കർ സിദ്ദിഖി മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് ഡോക്ടർ

അബൂബക്കർ സിദീഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ച് സിദീഖിനെ വിളിച്ചു വരുത്തി മർദ്ദിച്ചാണ് കൊലപാതകം.ഗുരുതര പരിക്കേറ്റ അൻവർ, അൻസാർ എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

Follow Us:
Download App:
  • android
  • ios