സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

കാസർകോട്: മംഗലാപുരത്തേക്ക് ബോട്ടിൽ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്.

Add Asianetnews as a Preferred SourcegooglePreferred

സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ലോക്ക് ഡൗൺ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാൻ പോലും കർണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു.