പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത്‌ അംഗം ഫാത്തിമത്ത്‌ ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.

കാസർകോട്: കാസർകോട് (Kasargod) ചെങ്കളയിൽ സിപിഎം (CPM) ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം ഉണ്ടായി. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത്‌ അംഗം ഫാത്തിമത്ത്‌ ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നിൽ മുസ്ലീം ലീഗ് (Muslim League) പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.

ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറയുന്നു. ആക്രമണത്തിൽ ഷംനയുടെ സഹോദരങ്ങൾക്കും പരിക്കേറ്റു.