Asianet News MalayalamAsianet News Malayalam

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണം നടന്ന് 9 ദിവസം; ഇരുട്ടിൽതപ്പി പൊലീസ്, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

പ്രേമനെ രൂക്ഷമായി വിമ‌ശിച്ച് സിഐടിയു നേതൃത്വവും രംഗത്തുവന്നു. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറയും വരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം

kattakkada ksrtc issue , Bail Plea Of Accused In Court Today
Author
First Published Sep 28, 2022, 6:16 AM IST

തിരുവനന്തപുരം : കാട്ടാക്കടയിൽ കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പെൺകുട്ടിയടെ അച്ഛൻ പ്രേമനൻ ആളും ക്യാമറയുമായി എത്തിയെന്നാണ് പ്രതികളുടെ ആരോപണം.ജാമ്യം ലഭിക്കാതിരിക്കാനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയതെന്നും ജാമ്യ ഹർജിയിൽ പ്രതികൾ പറയുന്നു.

സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.ഇക്കാര്യം ചൂണ്ടിക്കാടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മർദ്ദന മേറ്റ പ്രേമനനൻ ഇന്നലെ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ എസിഎസ്ടി അതിക്രമ നിയമവും ചുമത്തണമെന്ന് പ്രേമനൻ അഭ്യർത്ഥിച്ചു.

അതിന് പിന്നാലെ പ്രേമനെ രൂക്ഷമായി വിമ‌ശിച്ച് സിഐടിയു നേതൃത്വവും രംഗത്തുവന്നു. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറയും വരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം.

കാട്ടാക്കട ആക്രമണം: പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി

Follow Us:
Download App:
  • android
  • ios