ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കായംകുളം സ്വദേശി  ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. 

അതേസമയം, സിയാദിനെ കൊലപ്പെടുത്തിയ മുജീബിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍  വൈദ്യൻ വീട്ടിൽ സിയാദ് ( 36) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്  തിരയുന്ന മുജീബ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.  

Read Also: 24 മണിക്കൂറില്‍ 64,531 രോഗികള്‍; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 27,67,273 ആയി...