പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്ന് കെ സി വേണു​ഗോപാൽ. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നത്. പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ: സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെ സി വേണു​ഗോപാൽ. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നാണ് ആരോപണം. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നത്. പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെ സി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വയനാട് ഫണ്ട് വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ കെ സി വേണുഗോപാൽ കണക്ക് കൃത്യമായുണ്ട്, പുറത്തുവിടുമെന്ന് പറഞ്ഞു. ജി സുധാകരനെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ലോ ലെവൽ അറ്റാക്കുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആർക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നത് എല്ലാവർക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്നും കെ സി വേണു​ഗോപാൽ പരിഹസിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming