Asianet News MalayalamAsianet News Malayalam

കേരള ചർച്ച് നിയമത്തിനെതിരെ സർക്കുലറുമായി കെസിബിസി; സർക്കാരിന്‍റേത് ഗൂഢ നീക്കമെന്ന് ആരോപണം

ബില്ലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സഭാ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയമില്ലെന്ന വാദം  തെറ്റാണ്. സഭാ വസ്തുക്കൾ സംരക്ഷിക്കാൻ കാനൻ നിയമങ്ങളുണ്ട്. കാനൻ നിയമങ്ങളെ വകവെക്കാതെ സഭയുടെ സ്വത്ത് കൈക്കലാക്കാനുള്ള സർക്കാർ ശ്രമത്തെ എതിർക്കുമെന്നും സർക്കുലറിൽ പറഞ്ഞു.  
 
kcbc publishes circular against kerala church act
Author
Kochi, First Published Feb 27, 2019, 6:58 PM IST

കൊച്ചി: കേരള ചർച്ച് നിയമത്തിനെതിരെ സർക്കുലറുമായി കെസിബിസി. ഗൂഢലക്ഷ്യത്തോടെയാണോ സർക്കാർ നിയമം പാസാക്കാൻ ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്ന് കെസിബിസി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് സൂസപാക്യം പുറത്തിറക്കിയ സർക്കുലറിൽ ആരോപിച്ചു.

ബില്ലിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. സഭാ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയമില്ലെന്ന വാദം  തെറ്റാണ്. സഭാ വസ്തുക്കൾ സംരക്ഷിക്കാൻ കാനൻ നിയമങ്ങളുണ്ട്. കാനൻ നിയമങ്ങളെ വകവെക്കാതെ സഭയുടെ സ്വത്ത് കൈക്കലാക്കാനുള്ള സർക്കാർ ശ്രമത്തെ എതിർക്കുമെന്നും സർക്കുലറിൽ പറഞ്ഞു.  

ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമനിർമ്മാണം നടത്താൻ സംസ്ഥാനത്തിന് അധികാരമില്ല.എതിർപ്പ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ കമ്മീഷനെ അറിയിക്കുമെന്നും സർക്കുലറിൽ പറഞ്ഞു.സർക്കുലർ ഞായറാഴ്ച്ച പള്ളികളിൽ വായിക്കും

Follow Us:
Download App:
  • android
  • ios