Asianet News MalayalamAsianet News Malayalam

ഒടുവിൽ ഇരകൾക്ക് ധനസഹായം നൽകി കെൽസ,സൗജന്യ നിയമസഹായം നൽകാൻ അഭിഭാഷക പാനലും; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

നാല് വർഷമായി സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയ 13 കോടി 32 ലക്ഷം രൂപയാണ് കഴിഞ്ഞ ആഴ്ച അനുവദിച്ചത്

KELSA finally funds victims, advocates panel to provide free legal aid, Asianet News Impact
Author
First Published Jan 20, 2023, 8:10 AM IST


കൊച്ചി : സംസ്ഥാനത്ത് ഇരകൾക്കുള്ള നഷ്ടപരിഹാര തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതോടെ എട്ട് ജില്ലകളിൽ തുക വിതരണം ചെയ്തതായി കെൽസ മെമ്പർ സെക്രട്ടറി കെ ടി നിസാർ അഹമ്മദ്. നാല് വർഷമായി സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയ 13 കോടി 32 ലക്ഷം രൂപയാണ് കഴിഞ്ഞ ആഴ്ച അനുവദിച്ചത്. കോടതിവിധി പ്രകാരം തുക നൽകേണ്ട 300ൽ അധികം പേർക്ക് ഇതോടെ പണം നൽകാനായി. ബാക്കി ഉള്ളവർക്ക് മാർച്ച് 31 നകം തുക കൈമാറുമെന്ന് മെന്പർ സെക്രട്ടറി പറഞ്ഞു.

 

ഇരകൾക്കുള്ള നഷ്ടപരിഹാരം പോലും നൽകാൻ സർക്കാർ നടപടിയെടുക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. അർഹതപ്പെട്ടവർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാൻ വിപുലമായ അഭിഭാഷക പാനലിനെ നിയമിച്ച് കേരള ലീഗൽ സർവ്വീസസ് അതോറിറ്റി. സംസ്ഥാനത്ത് പുതിയതായി 100 അഭിഭാഷകരെയാണ് മുഴുവൻ സമയ നിയമ സേവനത്തിനായി നിയമിച്ചത്. ഈ അഭിഭാഷകർ കെൽസയുടെ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതോടെ മികച്ച നിയമപരിരക്ഷ,അർഹതപ്പെട്ടവർക്ക് ഉറപ്പാക്കാനാകുമെന്ന് കെൽസയുടെ മെന്പർ സെക്രട്ടറി പറഞ്ഞു.

പോക്സോ കേസുകളിലെ അടക്കം ഇരകളോട് കണ്ണിൽ ചോരയില്ലാതെ സർക്കാർ; അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല

Follow Us:
Download App:
  • android
  • ios